വിജയഭേരി മുഴക്കി കർഷകർ ; എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചു ; വിപ്ലവ സമരത്തിന് ശുഭാന്ത്യം

ന്യൂഡല്‍ഹി : നീണ്ട ഒന്നര വർഷത്തെ കർഷക സമരത്തിന് ശുഭാന്ത്യം. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കിസാൻ സംയുക്ത മോർച്ചയ്ക്ക് ഉറപ്പ് നൽകി. സമരം അവസാനിപ്പിക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സിംഘുവിലെ ടെന്‍റുകൾ കര്‍ഷകര്‍ പൊളിച്ചു തുടങ്ങി.

നേരത്തെ സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ കർഷക സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും കര്‍ഷക സംഘനടകള്‍ വ്യക്തമാക്കി. ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രം, കേസുകളെല്ലാം പിന്‍വലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കി.

മി​നി​മം താ​ങ്ങു​വി​ലയ്​ക്ക്​ നി​യ​മ​സാ​ധു​ത ന​ൽ​കു​ന്നതി​ന്​ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന​താ​ണ്​​ കേ​​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച മറ്റൊരു ന​യം​മാ​റ്റം. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രും കാ​ർ​ഷി​ക വി​ദ​ഗ്​​ധ​രും സ​മ​രം ന​യി​ക്കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു. ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക്​ അ​ഞ്ചു​ ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​റിന്‍റെ മാ​തൃ​ക​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​റു​ക​ൾ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആവശ്യവും കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു.

രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് വിജയ പ്രഖ്യാപനം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്. നേരത്തെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു.

 

Comments (0)
Add Comment