സംഘർഷത്തിനു കാരണം പൊലീസ് ; പതാക ഉയർത്തിയവരുമായി ബന്ധമില്ല : കർഷക സംഘടനകൾ

Jaihind News Bureau
Wednesday, January 27, 2021

 

ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് നയിച്ചതിനുപിന്നില്‍ പൊലീസ് എന്ന് കർഷക സംഘടനകൾ. പോലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് സംഘർഷത്തിൽ കലാശിച്ചത്. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നും സംഘടനകൾ പറഞ്ഞു.  ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും.

കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച്‌ ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘർഷത്തിൽ സംഘടനകൾക്ക് പങ്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണവും ചില കർഷക നേതാക്കൾ ഉന്നയിച്ചു.

സമരത്തിനിടെ ഇന്നലെ മരിച്ച കർഷകന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. നഗരത്തിൽ അക്രമം നടത്തി, പൊലീസ് വാഹനം തകർത്തു, സ്വകാര്യ വാഹനങ്ങൾക്ക് കെടുപാടുകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.