‘അദാനി-അംബാനി കാര്‍ഷിക നിയമങ്ങള്‍’ റദ്ദാക്കണം, മറ്റൊന്നും സ്വീകാര്യമല്ല : രാഹുല്‍ ഗാന്ധി ; കർഷകർക്ക് കൂടുതല്‍ പിന്തുണ

ന്യൂഡല്‍ഹി :  കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും തുടരുന്നു. യു.പി, രാജസ്ഥാന്‍,മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഇന്ന് അതിര്‍ത്തിയിലേത്തി. അതേസമയം പ്രക്ഷോഭത്തിനും കര്‍ഷക സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പിന്തുണയേറുകയാണ്. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചു.

അദാനി-അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് രാഹുല്‍ ഗാന്ധി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററില്‍ കുറിച്ചു.

ഭാരത് ബന്ദ് കണക്കിലെടുത്ത് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്. നിയമ ഭേദഗതിയല്ല നിയമം പിന്‍വലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം ആവര്‍ത്തിച്ചു.

Comments (0)
Add Comment