കര്‍ഷക സമരത്തിന് പിന്തുണ ; കെപിസിസി രാജ് ഭവന്‍ മാർച്ച് ഇന്ന്

Jaihind News Bureau
Saturday, January 16, 2021

 

തിരുവനന്തപുരം :കര്‍ഷകദ്രോഹ നിയമത്തിന് എതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ് ഭവന്‍ മാർച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ചില്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍,കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്‍റുമാർ തുടങ്ങിവര്‍ പങ്കെടുക്കും.