കർഷക സമരം : പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും ; പ്രതിപക്ഷ പ്രതിഷേധം തുടരും

Jaihind News Bureau
Wednesday, February 3, 2021

Parliament-1

 

ന്യൂഡല്‍ഹി : കാർഷിക വിഷയങ്ങളിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും. കാർഷിക നിയമങ്ങൾ പിൻവലിക്കണം, കർഷക പ്രശ്നങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നിവയാണ് പ്രതിപക്ഷ ആവശ്യം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും നേരത്തെ പിരിഞ്ഞിരുന്നു. കാർഷിക നിയമങ്ങൾക്ക് പുറമെ കൊവിഡ് പ്രതിസന്ധി, അതിർത്തി പ്രശ്നം, അർണാബ് ഗോ സ്വാമിയുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതുള്‍പ്പടെയുള്ള ഉൾപ്പെടെയുള്ള വിഷയങ്ങളും വരും ദിവസങ്ങളിൽ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.