കർഷകസമരം പൊളിക്കാന്‍ കേന്ദ്രത്തിന്‍റെ പുതിയ നീക്കം ; ട്രെയിനുകൾക്ക് നിയന്ത്രണം ; പ്രതിഷേധം കടുപ്പിക്കാന്‍ സംഘടനകള്‍

Jaihind News Bureau
Tuesday, February 2, 2021

 

ന്യൂഡല്‍ഹി : കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. റോഡുകളിലും ബാരിക്കേഡുകൾ തീർത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി.

അതേസമയം പൊലീസ് നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ രംഗത്തെത്തി. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം നടത്തും. അതിർത്തികളിലെ സമരം സംബന്ധിച്ച് ചർച്ച ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തില്‍ സർവ്വകക്ഷിയോഗം ചേർന്നു.