സമരം കടുപ്പിച്ച് കർഷകർ ; രാജസ്ഥാനിൽ നിന്ന് കൂടുതല്‍ പേർ ഡല്‍ഹിയിലേക്ക് ; ദേശീയപാത ഉപരോധിക്കും

Jaihind News Bureau
Sunday, December 13, 2020

 

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം തുടരുന്നു. കർഷക സംഘടനകൾ ഇന്ന് രാജസ്ഥാനിൽ നിന്ന് ജയ്പൂർ-ഡൽഹി ദേശീയപാതയിലൂടെ  മാർച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്ക് രാജസ്ഥാനിലെ ഷാജഹാന്‍പുരില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുക.

ഇതേതുടർന്ന് വൻ സുരക്ഷയാണ് ദേശീയപാതയിൽ ഒരുക്കിയിരിക്കുന്നത്.  ഗുരുഗ്രാമില്‍ 2500ലധികം സേനാംഗങ്ങളെ വിന്യസിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. അതേ സമയം പ്രതിഷേധം കനക്കുമ്പോഴും  നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.