സമരം കടുപ്പിക്കാന്‍ കർഷകർ ; കേരളത്തില്‍ നിന്നുള്ള  സംഘം ഇന്ന് സമരവേദിയില്‍

Jaihind News Bureau
Thursday, January 14, 2021

 

ന്യൂഡല്‍ഹി : കാര്‍ഷിക നിയമത്തിനെതിരായ ഡല്‍ഹി അതിര്‍ത്തികളിലെ സമരം 51 ആം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെ സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍. കേരളത്തില്‍ നിന്നുള്‍പ്പെടെ പുറപ്പെട്ട കര്‍ഷകര്‍ ഇന്ന് ഷാജഹാന്‍പൂരിലെത്തും. അതേസമയം സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചതിനാല്‍നാളെ കര്‍ഷകരുമായി ചര്‍ച്ച നടത്തണമോ എന്നതില്‍ കൂടിയലോചന തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടരുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും സുപ്രിംകോടതിയുടെ നാലംഗ സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ചര്‍ച്ച തുടരുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നല്‍കിയത്.