നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയർത്താന്‍ കർഷകസംഘടനകള്‍

Jaihind News Bureau
Monday, March 1, 2021

 

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ കാർഷിക നിയമങ്ങളിൽ പ്രതിഷേധം ഉയർത്താൻ കർഷക സംഘടകളുടെ ആലോചന. ഫാർമേഴ്‌സ് എഗൻസ്റ്റ് ബിജെപി എന്ന ക്യാമ്പയിൻ നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. സമരം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കർഷ സംഘടനകൾ ഇന്ന് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഭാരത് ബന്ദ് സം ഘടിപ്പിക്കാനാണ് നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാ പഞ്ചായത്തുകൾ തുടരുകയാണ്.