ലഖിംപുർ സംഭവം ; നീതി തേടി ഇന്ന് കർഷക മാർച്ച്

Jaihind Webdesk
Tuesday, October 12, 2021

ന്യൂഡൽഹി : കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കർഷകർക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ലഖിംപൂരിൽ ഇന്ന് കർഷകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. കർഷക രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഇന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന് കർഷകർ മുദ്രാവാക്യമുയർത്തും.

രക്തസാക്ഷിത്വം വരിച്ച കർഷകരുടെ ഓർമ്മയ്ക്കായി രാജ്യത്തെ എല്ലാ ജനങ്ങളും രാത്രി എട്ട് മണിക്ക് ദീപം തെളിയിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ഒക്ടോബർ 18ന് ട്രെയിൻ തടഞ്ഞ് കർഷകർ സമരം ചെയ്യും.

കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചിരുന്നു. ആശിഷ് മിശ്രയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു.