ഡല്‍ഹി ചലോ മാര്‍ച്ച് ഇന്നും തുടരും ; തടയാന്‍ ശ്രമം, പിന്മാറില്ലെന്ന് കർഷകർ

Jaihind News Bureau
Friday, November 27, 2020

 

ന്യൂഡല്‍ഹി : മോദി സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്നും തുടരും. കർഷകർ കൂട്ടമായി അതിർത്തിയോട് അടുത്ത് തമ്പടിച്ചിരിക്കുകയാണ്.  രാത്രി വൈകി സോണിപ്പത്തിൽ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. ഡൽഹിയിലെ അതിർത്തികളിൽ കർഷകരെ നേരിടാൻ ബി.എസ്.എഫ് ഉൾപ്പെടെ കേന്ദ്രസേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുള്ളത്. ഡൽഹി മെട്രോ സർവീസുകൾ ഇന്നും നഗരാതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും. കർഷകർക്ക് പിന്തുണയുമായി ഡൽഹി ജന്തർമന്ദറിൽ വിവിധ സംഘടനകൾ ഒത്തുകൂടും.