കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി

Jaihind News Bureau
Tuesday, November 19, 2019

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ഇടുക്കിക്ക് മാത്രമായി ഏർപ്പെടുത്തിയ ഭൂമി വിനിയോഗ നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

അറുപത്തിനാലിലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക കാർഷിക കടങ്ങളുടെ മൊറോട്ടോറിയം കാലാവധി നീട്ടുക. വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കൃഷിക്കും കർഷകർക്കും സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക കോൺഗ്രസ് മാർച്ചും ധർണയും നടത്തിയത്. ധർണാ സമരം എഐസിസി അംഗം ഇ.എം ആഗസ്തി ഉത്ഘാടനം ചെയ്തു.

ഇടുക്കി ജില്ലയോടുള്ള സർക്കാരിന്‍റെ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കർഷക കോൺജില്ലാ പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

https://www.youtube.com/watch?v=YjY4zQFll5A