കര്‍ഷക പ്രക്ഷോഭം ശക്തം ; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ ധര്‍ണ, നിരാഹാര സമരവുമായി നേതാക്കള്‍

Jaihind News Bureau
Monday, December 14, 2020

 

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ഡല്‍ഹിയിലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷക നേതാക്കള്‍ നിരാഹാര സമരം അനുഷ്ഠിക്കും. വൈകീട്ട് അഞ്ചുമണി വരെയാണ് സമരം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്ന പശ്ചാതലത്തിലാണ് കര്‍ഷക സംഘടനകള്‍ സമരം കടുപ്പിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ രാജസ്ഥാന്‍ ഹാരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ ഡല്‍ഹി ജയ്പുര്‍ ദേശീയപാതയില്‍ ഉപരോധ സമരം തുടരും.