വായ്പാ തിരിച്ചടവ് മുടങ്ങി, ഇടുക്കിയിൽ കർഷകൻ ആത്മഹത്യ ചെയ്തു 

Saturday, February 16, 2019

ഇടുക്കി: വായ്പാ തിരിച്ചടവ് മുടങ്ങിയതനെ തുടർന്ന് ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ഇയാൾ 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. കൃഷിനാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയിരുന്നു, ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.