പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് തന്റെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി തണ്ടപ്പേരിനായി കൃഷ്ണസ്വാമി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
അതേസമയം, കര്‍ഷകന്റെ ആത്മഹത്യയില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നുമാണ് റവന്യൂ വകുപ്പ് നല്‍കുന്ന വിശദീകരണം. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)