അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ചാര്‍ജുമായ മാത്യു സി.ആറിന്റെ മൃതദേഹം ഇന്ന് പൊതു ദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒന്നരയോടെ ജയ്ഹിന്ദ് ടി.വി.യുടെ പി.എം.ജി.യിലെ കോര്‍പ്പറേറ്റ് ഓഫീസിലാണ് ആദ്യ പൊതുദര്‍ശനം.
തുടര്‍ന്ന് രണ്ടുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. അതിനുശേഷം മാത്യുവിന്റെ ഭൗതിക ശരീരം തിരുവനന്തപുരം കുന്നുകുഴി യു.പി. സ്‌കൂളിനു സമീപത്തെ മുളവന ജംഗ്ഷനിലെ വീട്ടിലെത്തിക്കും.
നാളെ രാവിലെ പതിനൊന്ന് മണിക്ക് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മലയാള മാധ്യമ ലോകത്തെ നിറ സാന്നിധ്യമായിരുന്ന മാത്യു സി.ആര്‍. ഇന്നലെയാണ് അന്തരിച്ചത്.