ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; കണ്ണൂരില്‍ 4 പേര്‍ക്ക് വെട്ടേറ്റു

Jaihind Webdesk
Monday, December 19, 2022

കണ്ണൂര്‍: അർജന്‍റീന- ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം കണ്ണൂർ പള്ളിയാന്മൂലയിൽ ആരാധകർ തമ്മിലുണ്ടായ വാക് തർക്കം അക്രമത്തിൽ കലാശിച്ചു. നാലുപേർക്ക് വെട്ടേറ്റു. പരിസരവാസികളായ അലക്സ്, ആദർശ്, അനുരാഗ്, നകുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഫൈനൽ മത്സരത്തിന് ശേഷമാണ് അക്രമം നടന്നത്.
ടൗൺ പോലീസ് കേസെടുത്തു. ബ്രസീൽ മത്സരത്തിൽ തോറ്റ് പുറത്തായ മത്സരത്തിന് ശേഷവും ഇവിടെ ആരാധകർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിന്‍റെ തുടർച്ചയാണ് ഞായറാഴ്ചത്തെ പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ പങ്കുള്ള 6 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു