പ്രശസ്ത തെന്നിന്ത്യന്‍ നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Jaihind Webdesk
Saturday, August 21, 2021

 

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

രാജപർവൈ ആണ് ആദ്യ സിനിമ. ആട്ടക്കലാശമാണ് മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകൾ. പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്‍റെയും അമരത്തിലൂടെ മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ചു.  വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2001 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് ചിത്രയുടെ അവസാന ചിത്രം.

സൂത്രധാരന് ശേഷം തമിഴ് സീരിയലുകളില്‍ ചിത്ര സജീവമായിരുന്നു.  രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.