പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

Jaihind Webdesk
Monday, May 10, 2021

കോട്ടയം : പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45ലേറെ സിനിമകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകളും ഡെന്നിസ് ജോസഫിന്‍റെതാണ്. സംവിധാനം നിർവ്വഹിച്ച ‘മനു അങ്കിള്‍’ 1988ല്‍ ദേശീയപുരസ്കാരം നേടി.