പ്രശസ്‍ത നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

 

തിരുവനന്തപുരം: പ്രമുഖ സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ അമരക്കാരനാണ് ഇദ്ദേഹം. 60ലേറെ സിനിമ നിർമ്മാണവും ചെയ്തിട്ടുണ്ട്. ധ്രുവം, കോട്ടയം കുഞ്ഞച്ചൻ, സിബിഐ ഡയറിക്കുറിപ്പ് എന്നിവ അദ്ദേഹത്തിന്‍റെ ഹിറ്റ് ചിത്രങ്ങൾ. ദൂര ദൂരെ ഒരു കൂട് കൂട്ടാം, തിങ്കളാഴ്ച നല്ല ദിവസം എന്നീ സിനിമകൾക്ക് ദേശീയ അവാർഡും കിട്ടിയിട്ടുണ്ട്.

Comments (0)
Add Comment