ഫാമിലി സസ്പെൻസ് സെന്‍റിമെന്‍റൽ ത്രില്ലർ ചിത്രം ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23 ന്

Jaihind Webdesk
Wednesday, September 21, 2022

പ്രീമിയർ സിനിമാസിന്‍റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ഫാമിലി സസ്പെൻസ് സെന്‍റിമെന്‍റൽ ത്രില്ലർ ചിത്രം ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23 ന് തിയേറ്ററുകളിലെത്തുന്നു. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

 

വീണാ ബാലചന്ദ്രന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ ഒരു ഡിഐജി കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ‘ഓർമ്മകളിൽ’. ശങ്കറിനു പുറമെ ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

 

ബാനർ – പ്രീമിയർ സിനിമാസ്, രചന , നിർമ്മാണം, സംവിധാനം – എം വിശ്വപ്രതാപ്, ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ്, സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ, പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്‍റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യൂം – രവി കുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ്, സോബിൻ ജോസഫ് ചാക്കോ, വിതരണം – സാഗാ ഇന്‍റർനാഷണൽ, സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി, പിആർഒ – അജയ് തുണ്ടത്തിൽ.