സിപിഎമ്മിന്‍റെ ക്രൂരതക്കെതിരെ സമരവുമായി കുടുംബം; വായ്പ തിരിച്ചടച്ചിട്ടും ഈടു നൽകിയ വസ്തു ബാങ്ക് മടക്കി നൽകുന്നില്ല

Jaihind News Bureau
Wednesday, November 6, 2019

20 ലക്ഷം രൂപ വായ്പയെടുത്ത് 58 ലക്ഷം രൂപ തിരികെ നൽകിയിട്ടും ഈടു നൽകിയ വസ്തു മടക്കി നൽകാത്ത സിപിഎം നിയന്ത്രണത്തിലുള്ള കൊല്ലം നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ മൂന്ന് പെൺമക്കളുമായി ഗൃഹനാഥൻ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിച്ചു. കോടികൾ വിലമതിക്കുന്ന വസ്തു തട്ടിയെടുക്കാൻ സിപിഎം നിയന്ത്രണ ബാങ്ക് നടത്തുന്ന ഗൂഢനീക്കം മൂന്നു പെൺമക്കൾ ഉള്ള പകൽക്കുറി സ്വദേശിയായ രാധാകൃഷ്ണ കുറുപ്പിന്‍റെ കുടുംബത്തെ ദുരിതക്കയത്തിലാക്കുകയാണ് .

കൊല്ലം ജില്ലയിലെ പാരിപ്പള്ളി നടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 2001ലാണ് പകൽക്കുറി സ്വദേശിയായ രാധാകൃഷ്ണകുറുപ്പ് വ്യവസായിക ആവശ്യത്തിനായി 20 ലക്ഷം രൂപ വായ്പ എടുത്തത് . ബാങ്കിനോട് ചേർന്ന് ദേശീയപാതയോരത്തെ 25 സെൻറ് സ്ഥലം ഈട് നൽകിയാണ് അദ്ദേഹംവായ്പയെടുത്തത് . വ്യാപാരം തകർന്ന് വായ്പ അടവ് മുടങ്ങിയതോടെ 2007 ൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു . കേസുകളും ഒത്തുതീർപ്പ് ചർച്ചകളുമായി പ്രശ്നം വിവിധതലങ്ങളിൽ കലങ്ങിമറിഞ്ഞു . ഇതിനിടയിൽ 58 ലക്ഷം രൂപ ഇവർ ബാങ്കിൽ തിരിച്ചടച്ചു.

ഒത്തുതീർപ്പു ചർച്ചയുടെ ഭാഗമായി ഇവർ നൽകിയിരുന്ന കേസുകളും പിൻവലിച്ചു . എന്നാൽ പണയ വസ്തു വിട്ടുനൽകാൻ തയ്യാറാകാതിരുന്ന CPM നേതൃത്വത്തിൽ ഉള്ള ബാങ്ക് ഭരണ സമിതി ഇപ്പോൾമുള്ളുവേലി കെട്ടി ഈ ഭുമി അധീനതയിലാക്കി യിരിക്കുകയാണ് . ഇതോടെ മൂന്നു പെൺമക്കളുമായി രാധാകൃഷ്ണ കുറുപ്പും കുടുംബവും ബാങ്കിനു മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിച്ചിരിക്കുകയാണ് . ദേശീയപാതയോരത്തെ കോടികൾ വിലമതിക്കുന്ന വസ്തു കൈക്കലാക്കാനുള്ള സിപിഎം ഭരണസമിതിയുടെ ഗൂഢ നീക്കമാണ് പണയ വസ്തു വിട്ടു നല്കാത്തതിനു വിട്ട പിന്നിലെന്നാണ് രാധാകൃഷ്ണകുറുപ്പും കുടുംബം ആരോപിക്കുന്നത്

https://youtu.be/A-5Ie6fwK9k