നിത്യോപയോഗ സാധന വില കുതിച്ചുയരുന്നു… താളം തെറ്റുന്ന കുടുംബ ബഡ്ജറ്റ്

നിത്യോപയോഗ സാധന വില കുതിച്ചുയരുമ്പോൾ താളം തെറ്റുന്നത് സാധാരണക്കാരന്‍റെ കുടുംബ ബഡ്ജറ്റാണ്. പലചരക്ക് പച്ചക്കറി സാധനങ്ങൾക്കെല്ലാം മത്സരിച്ചാണ് വില കൂടുന്നത്… വില നിയന്ത്രിക്കാൻ സർക്കാർ സംഭാവന പതിവു വാചക കസർത്ത് മാത്രമാണ്.

ഒപ്പം നിന്ന് സർക്കാർ എല്ലാം ശരിയാക്കിയപ്പോൾ പൊതു വിപണ വില കുതിച്ചുയർന്നു. വില കയറാൻ കാരണങ്ങൾ പലതെന്നാണ് വ്യാപാരികൾ പറയുന്നത്. കാരണമെന്തായാലും വിലക്കയറ്റം നടുവൊടിച്ചത് സാധാരണക്കാരനെയാണ്. താളം തെറ്റിയ കുടുംബ ബഡ്ജറ്റുമായ് എന്തു ചെയ്യുമെന്നറിയാറിയാതെ നട്ടം തിരിയുകയാണ് സാധാരണക്കാരൻ.

അരിക്ക് ഒരു കിലോഗ്രാമിന് എട്ട് രൂപമുതൽ പത്ത് രൂപയാണ് വർദ്ധനവ്. പരിപ്പിനും, ഉഴുന്നിനും 20 രൂപവീതമാണ് വർധന.

പച്ചക്കറി വിപണിയെ തൊട്ടാലും പൊള്ളും. കിലോഗ്രാമിന് 30 രൂപയുണ്ടായിരുന്ന പയർ വില 55 രൂപ. 60 രൂപ യുണ്ടായുന്ന ഇഞ്ചി വിലകുതിച്ചുയർന്ന് 160ലെത്തി. കിലോഗ്രാമിന് 35 രൂപയുണ്ടായിരുന്ന കയ്പയ്ക്ക 65 രൂപയിലും 30 രൂപയുണ്ടായിരുന്ന വെണ്ട 55രൂപയിലുമെത്തി. 30 രൂപയുള്ള പച്ചമുളകിന് വില 60 രൂപയാണ്. 25 രൂപയുണ്ടായിരുന്ന ചെറുപഴം കിലോഗ്രാമിന് 40 രൂപയും 40രുപയുണ്ടായിരുന്ന നേന്ത്രപഴയ്തിന് 60 രൂപയുമാണ് വില. അന്യസംസ്ഥാനങ്ങളിലെ സാധനങ്ങളുടെ ലഭ്യത കുറവാണ് പച്ചക്കറി വില കൂടാൻ കാരണമായി പറയുന്നത്. മഴ ശക്തമാകുമ്പോഴേക്കും വിലക്കയറ്റം പിടിച്ചു നിർത്തിയില്ലെങ്കിൽ സാധരക്കാരൻറെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാകും.

price hikeFamily Budget
Comments (0)
Add Comment