വ്യാജപ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നു: എന്‍. പീതാംബരക്കുറുപ്പ് | VIDEO

Jaihind Webdesk
Friday, March 15, 2024

 

തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വ്യാജ പ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നതായി മുതിർന്ന
കോൺഗ്രസ് നേതാവും മുൻ എംപിയുമായ എൻ. പീതാംബര കുറുപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പ് സജീവമായതോടെ തന്നെ പിന്തുടർന്നു വേട്ടയാടുന്ന ശക്തികൾ വീണ്ടും രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.