ഉന്നത ഉദ്യോഗസ്ഥന്‍റെ മകളുമായി പ്രണയം; പോക്സോ കേസില്‍ കുടുക്കുമെന്ന് ചവറ സിഐ യുടെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി കുടുംബം

കൊല്ലം: കൊല്ലം ചവറയിൽ 21 കാരന്‍റെ മൃതദേഹവുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണ് ചവറയിൽ യുവാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായാണ്  കുടുംബം പ്രതിഷേധിച്ചത്. ചവറ അറക്കൽ സ്വദേശി 22കാരനായ  അശ്വന്താണ് മരിച്ചത്.

പോലീസ് ക്യാമ്പിലെ അസിസ്റ്റന്‍റ് കമാന്‍റ് ഓഫീസർ യുവാവിനെതിരെ ചവറ പോലീസിൽ പരാതി നൽകിയിരുന്നു. മകളെ ശല്യം ചെയ്യുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ പരാതി. എന്നാല്‍ യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. ഇന്നലെ ചവറ സ്റ്റേഷനിൽ അശ്വന്തിനെ വിളിച്ചു വരുത്തിയിരുന്നു.  അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിചറിയുന്ന സമയത്ത് പെൺകുട്ടി ഞരമ്പ് മുറിച്ചതായി വിവരം ലഭിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചവറ സ്റ്റേഷനിൽ എത്തിയ അശ്വന്തിന്‍റെ ഫോൺ ഉന്നത ഉദ്യോഗസ്ഥനും സിഐയും പിടിച്ചുവെച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് അശ്വന്തിനെ വിട്ടയച്ചത്.  രാവിലെഅശ്വന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Comments (0)
Add Comment