തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ ; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

Jaihind News Bureau
Thursday, March 25, 2021

 

തിരുവനന്തപുരം : ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജവോട്ടുകളെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. വട്ടിയൂര്‍ക്കാവ് 8400, തിരുവനന്തപുരം 7600, നേമം 6360 വ്യാജവോട്ടുകള്‍ കണ്ടെത്തിയെന്ന് സ്ഥാനാര്‍ത്ഥികളായ വി.എസ് ശിവകുമാറും വീണ.എസ്.നായരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരേ ഫോട്ടോ ഉപയോഗിച്ച് 3 മണ്ഡലങ്ങളില്‍ വോട്ട് ചേർത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കുമെന്നും ഇരുവരും പറഞ്ഞു.  തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്മീഷന്‍ ഇത്തരം വോട്ടുകള്‍ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കണമെന്നും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.