മിക്ക ജില്ലകളിലും ഇരട്ടവോട്ട് ; പ്രതിപക്ഷ നേതാവിന്‍റെ പരാതി ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; 140 മണ്ഡലങ്ങളിലും അന്വേഷണം

Jaihind News Bureau
Monday, March 22, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയില്‍ വ്യാപകക്രമക്കേടെന്ന പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍കോട് (640) എന്നിവ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു. ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളും. കാസര്‍കോട് ഉദുമയിലെ എ.ഇ. ആര്‍. ഒയ്ക്ക് സസ്പെന്‍ഷന്‍ പരാതിയിൽ പറഞ്ഞത് ശരിയാണ്. തവനൂർ പരാതിയിൽ പറഞ്ഞതിൽ 70 ശതമാനം ഇരട്ട വോട്ട്. 7.39 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഉണ്ട് ഇക്കുറി. 7.39 ലക്ഷം പേരെ പുതിയതായി വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.