എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ള വോട്ട് ശ്രമം; റാന്നി അങ്ങാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം

Jaihind Webdesk
Tuesday, December 13, 2022

പത്തനംതിട്ട: റാന്നി അങ്ങാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം.
എല്‍ഡിഎഫ്  കള്ള വോട്ട് ശ്രമം യുഡിഎഫ്  പ്രവർത്തകർ തടഞ്ഞു.
ജില്ലക്ക് പുറത്ത് നിന്നും ആളുകളെ എത്തിച്ച് വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് സിപിഎം വോട്ടുചെയ്യുന്നു എന്നും പോലീസും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സിപിഎമ്മിന് ഒത്താശ ചെയ്യുന്നു എന്നും കോൺഗ്രസ് ആരോപിച്ചു.
ഇത്തരത്തിൽ പത്തനംതിട്ടയിൽ സിപിഎം പിടിച്ചെടുത്ത സഹകരണ ബാങ്കുകളിൽ വൻ അഴിമതിയാണ് പുറത്ത് വരുന്നത്.
സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്