കോണ്‍ഗ്രസിനെതിരായ വ്യാജ ടൂള്‍കിറ്റ് ആരോപണം ; ബിജെപി ദേശീയ വക്താവ് സാംപിത് പാത്രയ്ക്ക് സമന്‍സ്

Jaihind Webdesk
Sunday, May 23, 2021

കോണ്‍ഗ്രസിനെതിരായ വ്യാജ ടൂള്‍കിറ്റ് ആരോപണത്തില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പാത്രയ്ക്ക് സമന്‍സ്.  ഛത്തീസ്ഗഡ് പൊലീസാണ് വൈകിട്ട് നാലിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റുണ്ടാക്കിയെന്ന സാംപിത് പാത്രയുടെ ആരോപണം വ്യാജമെന്ന് ട്വിറ്റർ കണ്ടെത്തിയിരുന്നു. പ്രസ്താവന വ്യാജമായി നിർമിച്ചതാണെന്ന് നിരവധി ഫാക്ട് ചെക്ക് വെബ്സൈറ്റുകളും നേരത്തെ കണ്ടെത്തിയിരുന്നു.