കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ വ്യാജ പ്രചാരണം; ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയ്ക്കെതിരെ കേസെടുത്തു

Jaihind Webdesk
Thursday, November 30, 2023

 

കൊല്ലം: ഓയൂരിൽ തട്ടികൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തിയപ്പോൾ തെറ്റായ പ്രചരണം നടത്തിയ ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു. ആശ്രാമം മൈതാനത്ത് കൊല്ലം എസ്എൻ കോളേജിലെ വിദ്യാർത്ഥികളായിരുന്നു കുട്ടിയെ ആദ്യം കണ്ടെത്തിയത്. എന്നാൽ കൊല്ലം ആദായനികുതി വകുപ്പ് ഓഫീസിനു മുന്നിൽ കുട്ടിയെ കാറിൽ കൊണ്ടുവന്ന് ഇറക്കുന്നതു കണ്ടു എന്ന് അവകാശപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തക സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. അന്വേഷണത്തെ തന്നെ വഴിതെറ്റിക്കുന്ന ഈ പ്രചാരണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകി. ഈ പരാതിയെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തത്.