ലിയോ പതിനാലാമന്‍ പാപ്പയെക്കുറിച്ച് വ്യാജ പ്രചരണം: യുട്യൂബ് ചാനലിന് വിലക്ക്

Jaihind News Bureau
Wednesday, May 28, 2025

 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ കുറിച്ചു വ്യാജ പ്രചരണം നടത്തിയ യുട്യൂബ് ചാനലിന് വിലക്ക്. ആഫ്രിക്കന്‍ രാജ്യമായ ബൊര്‍ക്കിനൊഫാസയുടെ പ്രസിഡന്റിനെ പാപ്പാ അഭിസംബോധന ചെയ്‌തെന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് ചാനലിന് വിലക്ക്. AI, മോര്‍ഫിംഗ് തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയാറാക്കിയതാണ് ഈ വീഡിയോ. വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചാനല്‍ നീക്കം ചെയ്തത്.