പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളിയെന്ന് വ്യാജ പ്രചരണം

Jaihind Webdesk
Wednesday, November 28, 2018

നിയമസഭയിൽ  പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നതായി വ്യാജ പ്രചരണം. ശബരിമല വിഷയത്തിൽ ചോദ്യത്തോരവേളയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.

സഭയുടെ നടുത്തളത്തലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. അൻവർ സാദത്ത്, ഐ.സി  ബാലകൃഷ്ണൻ, ഹൈബി ഈഡൻ, കെ.എം ഷാജി എന്നിവരാണ്  പ്രതിഷേധത്തിന്‍റെ മുൻനിരയിൽ ഉണ്ടായിരുന്നത്.

പ്രതിഷേധം കനത്തതോടെ  അൻവർ സാദത്തും ഐ.സി ബാലക്യഷ്ണനും സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപിച്ചു. ഇവരെ തിരിച്ചയക്കാൻ ഹൈബി ഈഡനും കെ.എം ഷാജിയും ശ്രമിച്ചു. ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. ഇതിനെയാണ് കയ്യാങ്കളിയായി ചിത്രീകരിച്ച് ഇടതുമാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നത്.