പരാജയഭീതിയില്‍ വ്യാജവാര്‍ത്ത പടച്ച് കൈരളി; നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് | വീഡിയോ

Jaihind Webdesk
Monday, April 22, 2019

കൈരളി ടി.വി ഓൺലൈൻ വാർത്തക്കെതിരെ കോൺഗ്രസ്‌ പ്രാദേശിക നേതാവ് പോളി ഫ്രാൻസിസ് രംഗത്ത്. തനിക്കെതിരെയും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെതിരെയും കൈരളി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചത് വ്യാജ വാർത്തയാണെന്ന് പോളി ഫ്രാന്‍സിസ് വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ഓണ്‍ലൈനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോളി ഫ്രാൻസിസ് പറഞ്ഞു. എൽ.ഡി.എഫ് തോൽക്കുമെന്ന ഭയത്തിലാണ് ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.