കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്; അഞ്ചല്‍ CI ക്കെതിരെ പരാതി

കൊല്ലം: ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. കൊല്ലം അഞ്ചലിൽ പ്രകടനം നടത്തിയ പ്രവർത്തകരെയാണ് അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ സതികുമാർ കള്ളക്കേസിൽ കുടുക്കിയതായി പരാതി ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പുനലൂർ DYSPക്ക് പരാതി നൽകി.

പെട്രോൾ-ഡീസൽ-പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടന്ന ഹർത്താലിന്റെ ഭാഗമായി അഞ്ചലിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിലേക്ക് സ്വകാര്യ വ്യക്തിയുടെ കാർ ഇരച്ച് കയറി. സമരക്കാരുടെ ജീവൻ അപകടത്തിലാക്കും വിധം പാഞ്ഞെത്തിയ കാറിന്റെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും പോലീസ് നടപടി എടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാതെ വാഹനം കടത്തിവിട്ട സി.ഐയുടെ നടപടി ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതാണ് കോൺഗ്രസ് പ്രപർത്ത കാർക്കുനേരെ കള്ളക്കേസ് ചുമത്താൻ കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.

https://www.youtube.com/watch?v=95CneSMnIcM

കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന സി.ഐ സതി കുമാറിനെ അനോഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ പ്രതിക്ഷേധ പ്രകടനവും നടത്തി.  KPCC സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, KPCC നിര്‍വാഹകസമിതി അംഗം സൈമണ്‍ അലക്സ്, മണ്ഡലം പ്രസിഡന്‍റ് ഏരൂര്‍ സുരേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടനത്തിൽ പങ്കെടുത്തു.

കോൺഗ്രസ് പ്രവർത്തരെ കള്ളക്കേസിൽ കുടുക്കിയതാണെന്നും കേസെടുത്ത CI ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ സേതുനാഥ് , ശ്രീകുമാരൻ നായർ എന്നിവർ DYSP ക്ക് പരാതിയും നൽകിയിട്ടുണ്ട്.

Anchal CIcongresshartal
Comments (0)
Add Comment