രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി നടത്തിയത് ശുദ്ധ തട്ടിപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ വാക്കുകൾ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും വഴിയൊരുക്കും. അതേസമയം മോദിക്ക് വിട്ടുവീഴ്ച്ച ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയായി മാറി.
2010 ൽ യുപിഎ സർക്കാരിന്‍റെ കാലത്ത് ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറല്‍ ഇന്ത്യയ്ക്ക് ചാരഉപഗ്രഹങ്ങളെ അവയുടെ ഭ്രമണമാര്‍ഗ്ഗത്തില്‍ തന്നെ നശിപ്പിക്കാന്‍ കഴിയാവുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി അറിയിച്ചു. 2007-ല്‍ ചൈന ഉപയോഗശൂന്യമായ കാലാവസ്ഥ സാറ്റലൈറ്റ് നശിപ്പിച്ച് ഈ സാധ്യത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണത്. 2012-ല്‍ ഈ സാങ്കേതിക വിദ്യയില്‍ ഇന്ത്യ വിജയിച്ചതായി അന്നത്തെ ഡി.ആര്‍.ഡി.ഒ മേധാവി അറിയിച്ചു. ഇതിന്‍റെ ലോ എര്‍ത്ത് വേര്‍ഷന്‍ പരീക്ഷണം നടന്നു എന്ന അവകാശ വാദമാണ് പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്. തുടര്‍ച്ചയായി നടക്കുന്ന ഒരു പ്രവര്‍ത്തനത്തിന്‍റെ അടുത്ത പടിയാണ് നടന്നത്. ഇക്കാര്യം സാധാരണയായി ഡി.ആര്‍.ഡി.ഒ ആണ് പറയേണ്ടത്. രാജ്യത്ത് ശാസ്ത്ര സാങ്കേതിക വിദ്യക്ക് വിത്തുപാകി വളർത്തിയ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ഒരിക്കലും ഇത്തരത്തിൽ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടിന് മുതിർന്നിട്ടില്ല. മോദിയുടെ തിരഞ്ഞെടുപ്പ് നടകത്തിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്.