വിശ്വാസ സമൂഹം നെഞ്ചിലേറ്റിയ കോൺഗ്രസിൻ്റെ ആചാര സംരക്ഷണ ജാഥകൾ യുഡിഎഫ് പദയാത്രയോടെയും വിശ്വാസ സംരക്ഷണ സംഗമത്തോടെയും പന്തളത്ത് സമാപിച്ചു.ആയിരങ്ങളെ അണിനിരത്തി യുഡിഎഫ് നേതാക്കൾ നയിച്ച പദയാത്രയ്ക്ക് വിശ്വാസ സമൂഹത്തിന്റെയും ബഹുജനങ്ങളുടെയും വലിയ പിന്തുണയാണ് ലഭിച്ചത്.
ശബരിമലയിലെ ആചാരലംഘനത്തിനും സ്വർണ കൊള്ളയ്ക്കുമെതിരെ കെപിസിസി നേതൃത്വത്തിൽ സംസ്ഥാനത്ത് പര്യടനം നടത്തിയ മേഖലാജാഥകളുടെ സമാപനം കുറിച്ചുകൊണ്ട് ആയിരങ്ങളെ അണിനിരത്തിയ പദയാത്രയാണ് യുഡിഎഫ് നേതൃത്വം സംഘടിപ്പിച്ചത്. കാരക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിനു മുന്നിൽ നിന്നും ആരംഭിച്ച പദയാത്രയ്ക്ക് വിശ്വാസ സമൂഹം വൻ പിന്തുണയാണ് നൽകിയത്.
കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും രമേശ് ചെന്നിത്തലയും മുൻനിര യുഡിഎഫ് നേതാക്കളും ചേർന്ന് നയിച്ച പദയാത്രയ്ക്ക് ആയിരങ്ങൾ വഴിയോരങ്ങളിൽ അവേശകരമായ വരവേൽപ്പ് നൽകി. അയ്യപ്പൻ്റെ ജന്മസ്ഥലമായ പന്തളത്ത് ആയിരങ്ങളെ അണിനിരത്തിയ വിശ്വാസ സംരക്ഷണ സംഗമത്തോടെയാണ് പദയാത്രയും വിശ്വാസ സംരക്ഷണ ജാഥയും സമാപിച്ചത്.
ശബരിമലയെ തച്ചു തകർക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ശക്തമായ താക്കീതും മുന്നറിയിപ്പുമായിട്ടായിരുന്നു പന്തളത്തെ വിശ്വാസ സംരക്ഷണ സംഗമവും വിശ്വാസ സംരക്ഷണ യാത്രയും സമാപിച്ചത്.