സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. യുഎഇ ഭരണകൂടമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ആറു പ്രതികൾക്കെതിരെ ഇന്‍റര്‍പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് അയച്ചതായും എന്‍.ഐ.എ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ ഉച്ചക്ക് മൂന്ന് മണിക്ക് വാദം തുടരും.