ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ് ആപ്പും പണിമുടക്കി; തിരിച്ചുപിടിക്കാൻ ശ്രമം തുടരുന്നു

Jaihind Webdesk
Thursday, March 14, 2019

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങി നിരവധി സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം ലോകവ്യാപകമായി തടസ്സപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളാണ് പ്രശ്നം നേരിടുന്നത്.  ബുധനാഴ്ച രാത്രി ആരംഭിച്ച പ്രശ്നത്തിന് രാവിലെയും പരിഹാരം കാണാനായിട്ടില്ല.

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകൾ അപ്‌ലോ‍ഡ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുയർന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ട്വിറ്ററിൽ #FacebookDown #InstagramDown എന്നീ ടാഗുകളിൽ ട്വീറ്റുകൾ പ്രവഹിക്കുകയാണ്. തകരാര്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടുത്തുന്ന ഡിനയൽ ഓഫ് സർവീസ് അറ്റാക്ക് അല്ലെന്നും പരിഹരിക്കാന്‍ ശ്രമം തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

‘ഫെയ്സ്ബുക്ക് വിൽ ബി ബാക് സൂൺ’ എന്ന സന്ദേശമാണ് മിക്കയിടങ്ങളിലും ലഭ്യമാകുന്നത്.

അതിനിടെ, ഈ വാര്‍ത്തയെയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല… ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഡൌണ്‍ ആയതോടെ നെഞ്ചുവിരിച്ചു പതറാതെ നില്‍ക്കുന്ന ട്വിറ്ററും മറ്റും സോഷ്യല്‍ മീഡിയ ട്രോളുകളില്‍