‘റിസൈൻ മോദി’ ഹാഷ്ടാഗ് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക് ; പ്രതിഷേധങ്ങള്‍ക്കു പിന്നാലെ അബദ്ധത്തിൽ സംഭവിച്ചതെന്ന് വിശദീകരണം

Jaihind Webdesk
Thursday, April 29, 2021

 

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് കാമ്പയിൻ ബ്ലോക്ക് ചെയ്തതിൽ വിശദീകരണവുമായി ഫേസ്ബുക്ക്. ‘റിസൈൻ മോദി’ എന്ന ഹാഷ്ടാഗ് ഇന്നലെ സമൂഹമാധ്യമങ്ങളിലെല്ലാം ട്രെൻഡിങ് ആയിരുന്നു. എന്നാൽ ഈ ഹാഷ്ടാഗ് ഉപയോഗിച്ചുള്ള പോസ്റ്റുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി.

ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഹാഷ്ടാഗ് ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടില്ലെന്നും ഫേസ്ബുക്കിന്‍റെ വിശദീകരണം. ഹാഷ്ടാഗ് ഏതാനും മണിക്കൂറുകൾക്കകം തന്നെ പുനസ്ഥാപിച്ചു എന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

ഹാഷ്ടാഗ് ബ്ലോക്ക് ചെയ്തതിൽ വ്യാപക പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് വിശദീകരണം. നേരത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ  വിമർശിക്കുന്ന പോസ്റ്റുകൾ സർക്കാർ നിർദേശ പ്രകാരം ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു.