ഒടുവിൽ ഫേസ്ബുക്കും സമ്മതിച്ചു, രമേശ്‌ ചെന്നിത്തലയ്ക്ക് എതിരായ പോസ്റ്റ്‌ വസ്തുതാ വിരുദ്ധം; കൊറോണ ചികിത്സയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തിയ CITU നേതാവിനെതിരെ നടപടി എടുക്കാതെ പോലീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കെതിരെ സി.ഐ. ടി. യു. നേതാവും എൽ. ഐ. സി ഏജന്‍റ്സ് സംഘടന നേതാവുമായ ഡോ.പി.ജി. ദിലീപ്കുമാറിന്‍റെ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഒടുവിൽ ഫേസ്ബുക്ക് തന്നെ അറിയിച്ചു.

വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ ക്വാറന്‍റീനിൽ അയക്കുന്ന നടപടി വിജയിക്കാതെ വരുന്ന ഘട്ടത്തിൽ കൊറോണ വ്യാപനം ലഘൂകരിക്കുന്നതിനായി മിറ്റിഗേഷൻ രീതി അവലംബിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് സർക്കാരിന് നൽകിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ മിറ്റിഗേഷൻ രീതി പിഞ്ചുകുഞ്ഞുങ്ങളെയും അറുപത് കഴിഞ്ഞവരെയും മരണത്തിന് വിട്ടുകൊടുക്കുന്ന പരിപാടി ആണെന്ന് ദിലീപ്കുമാർ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നു. കൊറോണ ചികിത്സാരീതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്കും പരാതി നൽകി.കൊറോണ ചികിത്സാ രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ദിലീപിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല.ഇതിനിടയിൽ കൊറോണയെക്കുറിച്ചുള്ള വ്യാജവാർത്തകളും പ്രചാരണവും കർശനമായി തടയാൻ ഫേസ് ബുക്ക് തീരുമാനമെടുത്തു. ഇപ്രകാരം പരിശോധിച്ചപ്പോഴാണ് ദിലീപ്കുമാറിന്റെ വ്യാജവാർത്ത ശ്രദ്ധയിൽപെടുന്നതും നടപടി എടുക്കുന്നതും.വസ്തുതാ പരിശോധന നടത്തിയ ശേഷം തെറ്റായ വാർത്ത ആണെന്ന് ഈ പോസ്ടിനോപ്പം ഫേസ്ബുക്ക് ചേർത്തു.ഇതോടെ ഷെയർ ചെയ്ത എല്ലാവരുടേയും ഫേസ്ബുക്ക് വാളിൽ പോസ്റ്റിനു മുകളിൽ വിവരം തെറ്റാണെന്ന സന്ദേശവും ചേർക്കപ്പെടുകയാണ്.സംഭവം ഇത്രയൊക്കെ ആയിട്ടും വ്യാജപ്രചരണം നടത്തിയ ദിലീപ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.

മിറ്റിഗേഷൻ രീതി

മിറ്റിഗേഷനെ പറ്റി ലോകാരോഗ്യ സംഘടനയടക്കം നിരവധി ആരോഗ്യ പരിരക്ഷകളുടെ വെബ്‌സൈറ്റുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാൽ മിറ്റിഗേഷൻ എന്നാൽ ലഘൂകരണം: ദുരന്തങ്ങളുടെ ആഘാതം കുറച്ചുകൊണ്ട് ജീവനും സ്വത്തിനും നഷ്ടം കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ലഘൂകരണം. ലഘൂകരണം ഫലപ്രദമാകുന്നതിനും, മാനുഷികവും സാമ്പത്തികവുമായ അനന്തരഫലങ്ങൾ കുറയ്ക്കുന്നതിനും കൈക്കൊള്ളുന്ന മാര്‍ഗങ്ങളാണിത്.

രമേഷ് ചെന്നിത്തലയുടെ കത്തും നിർദ്ദേശങ്ങളും പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അവരാരും മിറ്റിഗേഷന് ദിലിപ് പോസ്റ്റില്‍ നല്കിയിരിക്കുന്ന വ്യാഖ്യാനം നല്‍കിയിട്ടില്ല. പിന്നെ ദിലീപ് എങ്ങനെയാണ് ഇങ്ങനെ ഒരു വ്യാഖ്യാനത്തിലേയ്ക്ക് എത്തിയത്.

മിറ്റിഗേഷൻ എന്നാൽ ലഘൂകരണം എന്നാണ്‌ അർത്ഥം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏറ്റവും ഫലപ്രദമായ ആയ ഒരു നടപടിയാണ് ആണ്‌ മിറ്റിഗേഷൻ. ഇതിൽ പ്രധാനമായും രണ്ട്‌ കാര്യങ്ങൾ ആണ്‌. ഒന്ന് – ക്രിയാത്മകമായ സ്ക്രീനിംഗ്‌. രണ്ട്‌ – ഐസൊലേഷൻ. ഇപ്പോൾ സർക്കാർ ചെയ്യുന്നതും പ്രധാനമായും മിറ്റിഗേഷൻ തന്നെയാണ്‌.

പകർച്ചവ്യാധി പടർന്നു പിടിക്കുമ്പോൾ മാത്രമല്ല, സാമ്പത്തികമായോ സാമൂഹികമായോ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാനുള്ള ലഘൂകരണ മാർഗത്തെ പൊതുവായി മിറ്റിഗേഷൻ മാർഗ്ഗങ്ങൾ എന്ന് പറയുന്നു. ഇതല്ലാതെ 10 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരോഴികെ മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കുക എന്ന ക്രൂരമായ അര്‍ത്ഥം മിറ്റിഗേഷന്‍ എന്ന ആശയത്തിന് ഒരിടത്തുമില്ല.

ഫലപ്രദമായി ഇത് നടപ്പിലാക്കുക എന്ന കാര്യമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയത്.

പോസ്റ്റിൽ പറയുന്നതുപോലെ ‘പ്രതിരോധ ശേഷി ഉള്ളവരെ മാത്രം ചികിത്സിക്കുക 10 വയസിനും 60 വയസിനും ഇടയിലുള്ളവർക്ക് മാത്രം ചികിത്സ നൽകുക, ബാക്കി ഉള്ളവരെ പ്രതിരോധ ശേഷി ഇല്ലാ എന്നും പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ നമ്മുടെ മാതാപിതാക്കളെ പ്രായമായവരെ എല്ലാം ചികിത്സ നൽകാതെ മരണത്തിന് വിട്ടുകൊടുക്കണം’ എന്ന് ഒരിക്കലും അർത്ഥമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിലെ മിറ്റിഗേഷൻ എന്ന വാക്ക് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചിരിക്കുകയാണ് ഇവിടെ.

പ്രതിപക്ഷ നേതാവിന്‍റെ ആശയം വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഐഎൻടിയുസി ഇരവിപുരം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ഒ.ബി രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. (പരാതിയുടെ പകർപ്പ്… Page 1, Page 2) പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്കും പരാതി നൽകി.കൊറോണ ചികിത്സാ രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ദിലീപിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല.

Ramesh ChennithalacituFact Check
Comments (0)
Add Comment