പത്തനംതിട്ട : പത്തനംതിട്ടയില്‍ വിവാഹ സംഘത്തിന് പൊലീസ് മര്‍ദനം .ബസ് സ്റ്റാന്‍ഡിന് അടുത്ത വഴിയില്‍ നിന്ന സംഘത്തിനെയാണ് പൊലീസ് മര്‍ദിച്ചത്.വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്.പൊലീസ് ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട് .ജീപ്പില്‍ വന്നിറങ്ങിയ പൊലീസ് ഉടന്‍ തന്നെ ലാത്തി വീശുകയായികുന്നു .ഇവര്‍ പത്തനംതിട്ട ആശുപത്രിയില്‍ ചികിത്സയിലാണ്.എന്നാല്‍ എന്തിനാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നും സിത്താര പറഞ്ഞു.ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.
അതെസമയം സംഭവത്തില്‍ പത്തനംതിട്ട എസ്‌ഐയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതെസമയം സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ബാറിനു മുന്‍പില്‍ സംഘര്‍ഷമുണ്ടായെന്ന് അറിഞ്ഞെത്തിയ പത്തനംതിട്ട എസ്‌ഐ എസ്.ജിനുവും കൂടെയുണ്ടായിരുന്ന പൊലീസുകാരും ചേർന്നാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. എന്നാല്‍ ആളുമാറി തല്ലിയതെന്നാണ് പൊലീസിന്റെ വിശദീകരണം.