സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 10 ജില്ലളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jaihind News Bureau
Monday, May 26, 2025

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 10 ജില്ലളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനമാകെ തീവ്രമോ അതിതീവ്രമോ ആയ മഴപെയ്യാം. 11 ജില്ലകള്‍ക്ക് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടുമുണ്ട്. 30 വരെ അതിശക്തമായ മഴ തുടരും.

അതേ സമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. സ്്‌പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വയ്ക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്.