കൊച്ചി: ലോക്ക്ഡൗൺ കാലത്ത് ഉപഭോക്താക്കളിൽ നിന്ന് അധിക ബില്ല് ഈടാക്കിയെന്ന പരാതിയില്‍ കെ.എസ്.ഇ.ബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിംഗിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
രണ്ടു ദിവസത്തിനകം കെ.എസ്.ഇ.ബി മറുപടി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണിന് പിന്നാലെ വൈദ്യുതി ബില്ലിന്റെ മറവില്‍ കെ.എസ്.ഇ.ബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ബില്‍ വർധനവില്‍ കെ.എസ്.ഇ.ബിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കോടതി നടപടി.