സന്നിധാനത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് | VIDEO

Jaihind Webdesk
Monday, January 2, 2023

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേർക്ക് പരിക്ക്. എ.ആർ ജയകുമാർ (47), അമൽ (28), രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.  60 ശതമാനം പൊള്ളലേറ്റ ജയകുമാറിന്‍റെ നില ഗുരുതരമാണ്. രജീഷിന് 28 ശതമാനവും അമലിന് 18 ശതമാനവും പൊള്ളലേറ്റു.

പരിക്കേറ്റ മൂന്ന് പേരെയും സന്നിധാനം ഗവൺമെന്‍റ് ആശുപത്രിയിൽ നിന്നും മാറ്റി. ജയകുമാറിനെയും രജീഷിനെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. പമ്പ ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മാറ്റുക. മാളികപ്പുറത്തിന് സമീപം വെടിമരുന്ന് നിറയ്ക്കുന്നിതിനിടെയാണ് അപകടമുണ്ടായത്. തീർത്ഥാടകർ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. അപകട കാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് വ്യക്തമാക്കി.

 

https://www.youtube.com/watch?v=_adUHxCGPdE