ചെന്നൈ തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Jaihind Webdesk
Friday, November 10, 2023

 

ചെന്നൈ തുറമുഖത്ത് സ്‌ഫോടനം. സംഭവത്തിൽ ഒരാൾ മരിച്ചു മൂന്ന് പേർക്ക് ഗുരുതര പരിക്കേ്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിയാണ് അപകടം നടന്നത്. കഴിഞ്ഞ 31-ന് ഒഡീഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണക്കപ്പലിലാണ് അപകടം ഉണ്ടായത്.

അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. കപ്പലിനുള്ളിലെ ഗ്യാസ് പൈപ്പിനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. ഇന്ന് രാവിലെയായിരുന്നു അപകടം. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.