കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; രണ്ടു സിപിഎം പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Friday, April 5, 2024

 

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ടു സിപിഎം പ്രവർത്തകർക്ക് പരിക്ക്. പാനൂരിൽ മൂളിയാത്തോടാണ് സംഭവം.  രാത്രി 1 മണിയോടെയാണ് ബോംബ് സ്ഫോടനം നടന്നത്. വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു പേരുടെയും പരുക്ക് ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി പൂർണ്ണമായും തകർന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതര പരുക്കേറ്റു. ഷെറിന്‍റെ വീടിനോട് ചേർന്നുള്ള കട്ടക്കളത്തിലാണ് സ്ഫോടനം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇവിടെ ബോംബ് നിർമ്മാണം നടക്കുന്നതായി ഒരു മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഉഗ്രസ്ഫോടനത്തിൽ പരുക്കേറ്റ ഇരുവരെയും പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും നിരവധി ക്രിമിനൽ കേസില്‍ പ്രതികളാണ്.