കൊല്ലം കുണ്ടറയില്‍ അനധികൃത ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, July 11, 2021

കൊല്ലം : കുണ്ടറ പേരയത്ത് അനധികൃത ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഗോഡൗണിൽ ഉണ്ടായിരുന്ന നൗഫലിനാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പേരയം വരമ്പ് ഭാഗത്ത് പഴയ സർവീസ് സ്റ്റേഷനിനുള്ളിലായിരുന്നു അനധികൃത ഗ്യാസ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഇവിടെ സിലണ്ടറിനുള്ളിൽ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 100 ഓളം ഗ്യാസ് സിലണ്ടറുകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതിൽ ഒരു സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലണ്ടറുകൾ സൂക്ഷിച്ചിരുന്ന ഷെഡിന്‍റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.