മെഡിക്കല്‍ കോളേജിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേരുടെ മരണത്തില്‍ പോലീസ് കേസെടുത്തു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണത്തിലാണ് കേസ്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്.
സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉച്ചയോടെ എത്തിയേക്കുമെന്നാണ് വിവരം. പുക ഉയര്‍ന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാങ്കേതിക അന്വേഷണം നടത്തും. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. പുകയേറ്റാണ് പലരും മരിച്ചത് എന്ന ബന്ധുക്കളുടെ പരാതിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. എന്നാല്‍ ഉനതതല അന്വേഷണം വേണമെന്നും മെഡിക്കല്‍ കോളേജിന്റെ വീഴ്ച പരിശോധിക്കണമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ടി.സിദ്ദിഖ് എം.എല്‍.എ വ്യക്തമാക്കി.