ബിനീഷ് കോടിയേരിയോട് ‘അമ്മ’ വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍

Jaihind News Bureau
Friday, November 20, 2020

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് താര സംഘടനയായ അമ്മ വിശദീകരണം തേടുമെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചു. ബിനീഷിനെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നടിമാരായ ഹണി റോസും രചന നാരായണൻകുട്ടിയും ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ എം.എൽ.എ മാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ ബിനീഷിനെ അനുകൂലിച്ച് രംഗത്ത് എത്തി. അതേസമയം നടന്‍ ഇടവേള ബാബുവിന്‍റെ ചാനൽ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ രാജിക്കത്തു നല്‍കിയ നടി പാര്‍വതി തിരുവോത്തിന്‍റെ രാജി സ്വീകരിക്കാനും പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.