പ്രവാസ ലോകത്തെ ഗാനരചയിതാവ് രാജീവ് നായരുടെ പിതാവ് അന്തരിച്ചു

Jaihind Webdesk
Saturday, August 20, 2022

ദുബായ് : പ്രവാസ ലോകത്ത് അറിയപ്പെടുന്ന ഗാനരചയിതാവ് ദുബായ് കേന്ദ്രമായ രാജീവ് നായരുടെ പിതാവ് പാലക്കാട് പല്ലശന സ്വദേശി അരവിന്ദാക്ഷന്‍ (വിജയന്‍ – 75) അന്തരിച്ചു. പല്ലശന പുത്തന്‍കാവ് പാലതിരുത്തി കുടുംബാംഗമാണ്. സംസ്‌കാരം ചിറ്റൂരില്‍ നടത്തി.

പ്രസന്നയാണ് ഭാര്യ. രജനി ജി.കെ, രാജീവ് നായര്‍ എന്നിവര്‍ മക്കളാണ്. പി.ജി കൃഷ്ണന്‍, റോണിമ രാജീവ് എന്നിവര്‍ മരുമക്കളാണ്. ഗോകുല്‍ കൃഷ്ണന്‍, സംഗീത് കൃഷ്ണന്‍, തനിഷ്‌ക് രാജീവ് എന്നിവര്‍ പേരക്കുട്ടികളാണ്. രാജീവ് നായരുടെ ഉടമസ്ഥതയിലുള്ള ദുബായ് കേന്ദ്രമായ റോണിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിരവധി ഗാനങ്ങളും സംഗീത ആല്‍ബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.